2014, ഫെബ്രുവരി 15, ശനിയാഴ്‌ച

സൗഹൃദ റെസിഡൻഷ്യൽ അസോസിയേഷൻ (SRA) നിയമാവലി                            

വളയചിറങ്ങര പി. ഒ - 683556 - പെരുമ്പാവൂർ - എറണാകുളം ജില്ല- കേരള

 മെമ്മോറാണ്ടം ഓഫ്  അസോസിയേഷൻ

1. അസോസിയേഷന്റെ പേര് 

           ഈ അസോസിയേഷന്റെ  പേര് സൗഹൃദ റെസിഡൻഷ്യൽ അസോസിയേഷൻ (SRA)  
വളയചിറങ്ങര  എന്നായിരിക്കും.

2. ഈ അസോസിയേഷന്റെ വിലാസം 

           സെക്രട്ടറി 
           സൗഹൃദ റെസിഡൻഷ്യൽ അസോസിയേഷൻ (SRA) - വളയചിറങ്ങര
           വളയചിറങ്ങര  പി. ഒ  - 683556
           പെരുമ്പാവൂർ      
           
          എന്നായിയിക്കും. 

   2a. എന്നാൽ സംഘടനയ്ക്ക് സ്വന്തമായി ആഫീസ് തുറക്കുന്നതുവരെ സെക്രട്ടറിയുടെ 
         വീടായിരിക്കും സംഘടനയുടെ ആഫീസ്.

3. പ്രവർത്തന പരിധി 
 
സംഘടനയുടെ പ്രവർത്തന പരിധി എറണാകുളം  ജില്ലയിലെ കുന്നത്തുനാട്‌  താലൂക്കിൽ മഴുവന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പോഞ്ഞാശ്ശേരി  വളയചിറങ്ങര മണ്ണൂർ PWD റോഡിൽ ശ്രീ ശങ്കരാ വിദ്യാപീഠം കോളേജ്  കവല മുതൽ പടിഞ്ഞാറോട്ട്   കർത്താവിൻ പടി വരെ റോഡിന്  തെക്കുവശവും, കർത്താവിൻ പടി വിമ്മല ടെമ്പിൾ റോഡിന്റെ കിഴക്കുവശവും,  തുടർന്ന്  നിരവത്തുതാഴം പാടത്തിന്റെ  തെക്കു വശവും മേപ്പാത്തുതാഴം നിരവത്തുതാഴം എന്നീ പാടങ്ങൾ  സന്ധിക്കുന്ന ഭാഗത്തിന് കിഴക്കുവശം ഔട്ട്‌ലെറ്റ്‌ കനാൽ വരേയും അക്വാഡക്റ്റുമുതൽ കിഴക്കോട്ട്  ഹൈ ലെവൽ കനാൽ  റോഡിന് വടക്കുവശം ശ്രീ ശങ്കരാ വിദ്യാപീഠം കോളേജ് കവല വരെയും വരുന്ന പ്രദേശം. (താഴെക്കൊടുത്തിരിക്കുന്ന മാപ്പിൽ ചുവന്ന അതിർത്തി രേഖയ്ക്കുള്ളിൽ ഉൾപ്പെടുന്ന പ്രദേശം)






















4. ഉദ്ദേശ്യങ്ങൾ, ലക്ഷ്യങ്ങൾ 
  1. അംഗങ്ങളിലും അവരുടെ കുടുംബാംഗങ്ങളിലും സമഭാവന, സഹകരണം, സാഹോദര്യം, മാനവികത, ധാർമ്മികത, സ്നേഹാദരങ്ങൾ, ശാസ്ത്രീയത എന്നിവ വളർത്തി കുടുംബാംഗങ്ങളുടെ കൂട്ടായ്മയും ക്ഷേമവും പ്രദേശത്തിന്റെ പുരോഗതിയും വികസനവും സമൂഹമൂലധനത്തിന്റെ സഹായത്തോടെ കൈവരിക്കുക.  
  2. കുടുംബാംഗങ്ങളിൽ  ആർക്കെങ്കിലും അപകടമോ, രോഗമോ, മറ്റവശതകളോ, മരണമോ സംഭവിച്ചാൽ അനുയോജ്യമായ സഹായസഹകരണങ്ങൾ നൽകുക. 
  3. അംഗങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാവാനിടയുള്ള പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങളിൽ ആരോഗ്യപരവും വിദ്യാഭ്യാസപരവുമായിട്ടുള്ളതടക്കം ഉപദേശങ്ങളും പ്രശ്നപരിഹാരമാർഗങ്ങളും നിർദ്ദേശിക്കുക.
  4. അംഗങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാവാനിടയുള്ള വിവാഹം മുതലായ വിശേഷാവസരങ്ങളിൽ സംഘടനയുടെ പ്രാതിനിധ്യവും സഹായസഹകരണങ്ങളും ഉറപ്പാക്കുക.
  5. പ്രദേശത്തിന്റെ പൊതുവായ അവശതകൾ പരിഹരിക്കുവാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചു  നടപ്പിലാക്കുക.
  6. സർക്കാരിന്റേയും പഞ്ചായത്തിന്റേയും  മറ്റു സർക്കാർ  ഏജൻസികളുടെയും ആഭിമുഖ്യത്തിൽ  നടക്കുന്ന വികസനപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക. 
  7. കലാ -  കായികം, സാംസ്കാരികം, വിദ്യാഭ്യാസം,  പൊതുജനാരോഗ്യം,  പൊതുമരാമത്ത്   എന്നിവയുടെ അഭിവൃത്തിക്കുവേണ്ടിയുള്ള  പ്രവർത്തനങ്ങളിൽ പങ്കാളിയാവുക.  
  8. മറ്റു ധാർമ്മിക ക്ഷേമപ്രവർത്തനങ്ങളിലും ഏർപ്പെടുക.
  9. സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായി  അംഗത്വഫീസ് സംഭാവനകൾ, സഹായധനം മുതലായവ ഉൾപ്പടെ  യുക്തവും ന്യായവുമായ മാർഗ്ഗങ്ങളിൽ കൂടി ധനം സമ്പാദിക്കുക. 
  10. സംഘടനയുടെ  ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിന്റേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും മറ്റ് ഏജൻസികളുടേയും  സഹായം ലഭ്യമാക്കുക.
  11. സംഘടനയുടെ  പേരിൽ വസ്തുക്കൾ സമ്പാദിക്കുകയും കെട്ടിടങ്ങൾ കെട്ടുകയും അവ സംരക്ഷിച്ച് പൊതുവായ ആവശ്യങ്ങൾക്ക്  ഉപയോഗിക്കുകയും ചെയ്യുക.      
  12. കൂടാതെ സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി യുക്തവും ന്യായവും നീതീകരിക്കാവുന്നതുമായ എല്ലാ പ്രവർത്തനങ്ങളും നടത്തുക.
  13. പ്രാദേശിക സുരക്ഷാസംബന്ധമായ കാര്യങ്ങളിൽ നിയമപാലകരുമായി സഹകരിച്ചു പ്രവർത്തിക്കുക. 
  14. അംഗങ്ങൾ  തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒത്തുതീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക.
  15. കുടുംബാംഗങ്ങളിൽ പെട്ട കുട്ടികളുടെ കലാകായിക, വിദ്യാഭ്യാസ ഉന്നതിക്കായി ഉചിതമായ പ്രോത്സാഹ്നങ്ങൾ നല്കുക.     
  16. കുടുംബാംഗങ്ങളുടെ മാനസികോല്ലാസത്തിനായി വിനോദയാത്രകൾ സംഘടിപ്പിക്കുക.
  17. അംഗങ്ങൾക്ക്  പൊതുതാല്പര്യമുള്ള കാര്യങ്ങൾ ചെയ്യുന്നതിലേയ്ക്കായി സമാനചിന്താഗതിക്കാരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുക.

2014, ജനുവരി 19, ഞായറാഴ്‌ച

മാന്യരേ,

കയ്യാണി റെസിഡന്റ്സ്  അസോസിയേഷൻ  എന്ന പേരിൽ
ഒരു സംഘടന രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച
വിവരം അറിഞ്ഞിരിക്കുമല്ലോ. പ്രസ്തുത സംഘടനയുടെ നിയമാവലി
ചർച്ച ചെയ്ത് തീരുമാനിക്കുവാൻ ഒരു പൊതുയോഗം വരുന്ന
                                                       മണിക്ക്

വച്ച്  നടത്താൻ തീരുമാനിച്ചിരിക്കുന്നു താങ്കളുടെ സാന്നിധ്യം സാദരം
ക്ഷണിക്കുന്നു.